ചാവക്കാട്: എം.എസ്.എസ് തൃശൂർ ജില്ല കമ്മിറ്റിയുടെയും സിഗാഡ് ഗൈഡൻസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ചാവക്കാട് എം.എസ്.എസ് കോംപ്ലക്സിൽ പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധരാക്കുന്നതിനും, കേരള, കേന്ദ്ര സർക്കാർ ജോലി നേടുന്നതിന് പ്രാപ്തരാക്കുന്നതിനും വേണ്ടിയുള്ള പരിശീലന ക്യാമ്പിന്
എൻസൈൻ സിവിൽ സർവീസ് അക്കാദമി ഫാക്കൽറ്റി കെ.വി.മുഹമ്മദ് യാസീൻ, സിഗാഡ് ഫാക്കൽറ്റി എം.എ. ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. എം.എസ്.എസ് തൃശൂർ ജില്ല പ്രസിഡന്റ് ടി.എസ്. നിസാമുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വാ കെ.എസ്.എ ബഷീർ, നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു. സിഗാഡ് കോഡിനേറ്റർ സി.എം. സഫ്ന സ്വാഗതവും ക്യാമ്പ് ലീഡർ മിഷാൽ നന്ദിയും പറഞ്ഞു.
തികച്ചും സൗജന്യമായി എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടു് എല്ലാ ഞായറാഴ്ച്ചയും രാവിലെ 10 മണി മുതൽ 4 മണി വരെ ചാവക്കാട് എം എസ് എസ് ഹാളിൽ വെച്ച് നടക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9947 297803 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി നൌഷാദ് തെക്കുംപുറം അറിയിച്ചു.