

ഗുരുവായൂര്‍: സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍. അഭിനന്ദനവുമായി കെ വി അബ്ദുള്‍ഖാദര്‍. എസ് ബി ടി ഗുരുവായൂര്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജരും കണ്ണൂര്‍ തളിപറമ്പ് ഏഴാംമൈലില്‍ ചിറ്റാടിചാലില്‍ വിജയന്‍-ഇന്ദിരദമ്പതികളുടെ മകനുമായ ജയകാന്ത്(26)ആണ് 753 ആം റാങ്ക് നേടിയത്. കഴിഞ്ഞ 11 മാസം മുമ്പാണ് എസ് ബി ടി യില്‍ ഉദ്യോഗസ്ഥനാകുന്നത്. അതിന് ശേഷം ജൂണിലും, ഡിസംബറിലുമായി നടന്ന പരിക്ഷകളാണ് എഴുതിയത്. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍നിന്നും ബി എസ്‌സി ഗണിതം പാസായ ഇദ്ദേഹം കൊച്ചി യൂണിവേഴ്‌സിറ്റില്‍നിന്നും എംബിഎയും വിജയിച്ചിട്ടുണ്ട്. ജയകാന്തിന് ആശംസകളുമായി കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ എത്തി. ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേര്‍സണ്‍ പ്രൊഫ.പി കെ ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാര്യര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ് എന്നിവരും എം എല്‍ എയോടൊപ്പമുണ്ടായിരുന്നു.

Comments are closed.