സി കെ വേണു മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്വം

അവിയൂർ : മതേതരത്വത്തിലും സാഹോദര്യത്തിലും മൂല്യബോധം കാണിച്ച വ്യക്തിത്യത്വമായിരുന്നു സി കെ വേണു എന്ന് ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടിയായ മുൻ എം എൽ എ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. സി കെ വേണുവിന്റെ സംസ്കാര ചടങ്ങിന് ശേഷം അവിയൂർ സ്കൂളിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ പി ബഷീർ സ്വാഗതം പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ആർ.വി. മജീദ്, കെ.വി. രവീന്ദ്രൻ, അഡ്വ. ഫൈസൽ, കുഞ്ഞുമുഹമ്മദ്, സി.വി. സുരേന്ദ്രൻ, എ.എച്ച്. അക്ബർ, സോമൻ ചെമ്പ്രോത്ത്, കെ. ആനന്ദൻ, വി.വി. ഷരീഫ്, ഖാസിം സെയ്ദ്, ആർ.പി. അബു, യു.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. പി.കെ. ഷഹബീർ, വലിയകത്ത് അലി, മൂത്തേടത്ത് ഷക്കീർ എന്നിവർ നേതൃത്വം നൽകി.

Comments are closed.