കാഴ്ച്ച കൊണ്ടു പോകുന്നതിനിടെ സംഘട്ടനം: ആറുപേർ അറസ്റ്റിൽ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: മണത്തല നേർച്ചയുടെ കാഴ്ചയ്ക്കിടെ പുത്തൻകടപ്പുറത്തുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര സ്വദേശികളായ ഏറച്ചംവീട്ടിൽ സാക്കിർ (23), മണ്ണത്തുംപാടത്ത് പീടികയിൽ നിസാമുദ്ദീൻ (20), പുത്തൻകടപ്പുറം സ്വദേശികളായ കുന്നത്ത് ഷെമീർ (31), പണിക്കവീട്ടിൽ കോട്ടപ്പുറത്ത് മുഹമ്മദ് ഷെറൂൺ അലി (22), പാലയ്ക്കൽ ഷെമീർ (27), അരയച്ചൻ വീട്ടിൽ പ്രത്യുഷ് (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കോണ്ഗ്രസ് അനുഭാവികൾ നടത്തിയ കാഴ്ച സി പി എം അനുഭാവികളുടെ ക്ലബ്ബിനു പരിസരത്ത് എത്തിയപ്പോഴാണ് സംഘട്ടനം ഉണ്ടായത്. ഉടൻ സംഘർഷ മേഖലയിൽ കൂടുതൽ പോലീസ് എത്തുകയും കാഴ്ച നിയന്ത്രിക്കുകയും ചെയ്തു.
ബുധനാഴ്ച പുലർച്ച മൂന്നുമണിയായിട്ടും പുത്തൻകടപ്പുറം സെന്ററിൽ സംഘടിച്ചു നിന്ന ഇരു വിഭാഗവും പിരിഞ്ഞു പോകാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് പോലീസ് ലാത്തി വീശുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച പുലർച്ചെ, മണത്തല നേർച്ച കണ്ട് മടങ്ങുകയായിരുന്ന സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് ആളുകളുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.