mehandi new

ക്ലീന്‍ പുന്നയൂര്‍ക്കുളം കാമ്പെയിന്‍ രണ്ടാം ഘട്ടം ആരംഭിച്ചു

fairy tale

പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ‘ശുചിത്വ സുന്ദരം എന്റെ ഗ്രാമം’ ക്ളീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസങ്ങളിലായാണ് കാമ്പയിന്‍ നടക്കുത്. ആദ്യ ദിനമായ വെള്ളയാഴ്ച്ച പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളും ശനിയാഴ്ച വിവധ സ്ഥാപനങ്ങളും ഞായാറാഴ്ച്ച വീടുകളും കേന്ദ്രീകരിച്ചാണ് ശുചീകരണപ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. പ്രവര്‍ത്തങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിലെ കിണറുകളും ശുദ്ധീകരിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പഞ്ചായത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് നിരോധിക്കാനും തീരമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് എല്ലാ സ്ഥാപനങ്ങളിലേക്കും പഞ്ചായത്ത് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യ ശുചിത്വ സമിതി പ്രവര്‍ത്തകര്‍, സദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാരി വ്യവസായികള്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, റസിഡണ്ട് അസോസിയേഷനുകള്‍ എന്നിയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി ധനീപ് പറഞ്ഞു.

Macare 25 mar

Comments are closed.