mehandi banner desktop
Chavakkad online

കടൽ കയറി തീരം നശിക്കുന്നു – സംരക്ഷണം ആവശ്യപ്പെട്ട് സർവ്വകക്ഷി സംഘം എം പിയെ കണ്ടു

Ft

Jan oushadi

കടപ്പുറം: കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും സർവ്വകക്ഷി സംഘം ടി എൻ പ്രതാപൻ എം പിയെ കണ്ട് നിവേദനം നൽകി.
കടൽ കയറി തീരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഓരോ തവണ കടൽക്ഷോഭം ഉണ്ടാകുമ്പോഴും ശുദ്ധജല സ്രോതസ്സുകൾ മലിനമാവുകയും റോഡുകൾ നശിക്കുകയും ചെയ്യുന്നു. ബ്ലാങ്ങാട് മൂന്നാം കല്ല് റോഡ്, അഹമ്മദ് ഗുരുക്കൾ റോഡ്, ലൈറ്റ് ഹൗസ് എന്നിവ തകർച്ചയുടെ ഭീഷണിയിലാണ്.
പ്രശ്നത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെയും റവന്യൂ, ഇറിഗേഷൻ വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നുമെന്നും പരിഹാരം കാണാൻ ശ്രമിക്കുമെന്നും എംപി സംഘത്തിന് ഉറപ്പുനൽകി.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീന്റെ നേതൃത്വത്തിലാണ് സർവ കക്ഷി സംഘം ടി എം പ്രതാപൻ എംപിക്ക് നിവേദനം നൽകിയത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, , ബ്ലോക്ക് മെമ്പർമാരായ അഷിത കുണ്ടിയത്ത്, ഷൈനി ഷാജി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സെൻ വി. പി. മൻസൂർ അലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, ഷിജ രാധകൃഷ്ണൻ, ബോഷി ചാണാശ്ശേരി, എ വി അബ്ദുൽ ഗഫൂർ, ടി ആർ ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. എം മുജീബ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), എം. എസ് പ്രകാശൻ(സി പി എം), ഗണേഷ് ശിവജി(ബി ജെ പി), നാസർ ബ്ലാങ്ങാട്(സി പി ഐ), മുഹമ്മദ് പുതുശ്ശേരി
(വെൽഫെയർ പാർട്ടി), സി. കെ രാധാകൃഷ്ണൻ(എൻ സി പി), നൗഷാദ് പി എ (പിഡിപി), എന്നിവർ പങ്കെടുത്തു.

Comments are closed.