mehandi new
Browsing Tag

Sea surge

കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തിലെ യുവാവിനെ തളിക്കുളം കടലിൽ കാണാതായി

വാടാനപ്പിള്ളി : തളിക്കുളം തമ്പാൻകടവ് അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കടലിൽ  കാണാതായി. കോയമ്പത്തൂരിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സ്വദേശി അമൽ (21) നെയാണ് കാണാതായത്.  ഇന്ന് ഉച്ചക്ക്

കടലാക്രമണത്തിന് ശാശ്വത പരിഹാരം അനിവാര്യം – കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കടപ്പുറം വില്ലേജ്…

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്  മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം pവില്ലേജ്  ഓഫീസ്സിലേക്ക് മാർച്ച് നടത്തി. മുൻ എം എൽ എ ടി. വി. ചന്ദ്രമോഹൻ  ഉദ്ഘാടനം ചെയ്തു.

കടൽക്ഷോഭ ബാധിത പ്രദേശത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കണം – കടപ്പുറം പഞ്ചായത്ത്‌ ഭരണ…

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബറുമൊത്ത് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നിയമസഭയിൽ കണ്ടു നിവേദനം നൽകി. കടൽക്ഷോഭ

കടൽക്ഷോഭ പ്രദേശങ്ങളിൽ വാഹനത്തിൽ ശുദ്ധജലം എത്തിക്കുന്നതിനായി പ്രത്യേക അനുമതി തേടി കടപ്പുറം ഗ്രാമ…

കടപ്പുറം: തുടർച്ചയായുണ്ടാകുന്ന കടൽക്ഷോഭ പ്രദേശങ്ങളിൽ ശുദ്ധജലം ടാങ്കറിൽ എത്തിക്കുന്നതിനായി പ്രത്യേക അനുമതി ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ജില്ലാ കളക്ടറെ കണ്ടു. കടപ്പറം പഞ്ചായത്തിലെ തീര പ്രദേശങ്ങളിൽ

ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി കെട്ടണം ; കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കടപ്പുറം…

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ തീരദേശത്ത് കടൽക്ഷോഭം മൂലമുണ്ടാകുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിന് ഉടൻ കടൽ ഭിത്തി നിർമ്മിക്കണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ

റെഡ് അലേർട്ട് ; കടലാക്രമണത്തിന് സാധ്യത – രാത്രി പത്തുമുതൽ ബീച്ചിൽ നിന്നും ആളുകളെ ഒഴിവാക്കണം

ചാവക്കാട് : നാളെ പുലർച്ചെ 02.30 മുതൽ റെഡ് അലർട്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി

ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം – ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന്…

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരക്ക്‌ കയറ്റിവെച്ചു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (31-03-2024) രാത്രി 11.30 വരെ 0.5 മുതൽ

ഇന്നലെ രാത്രിയുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വള്ളങ്ങളും വലകളും കടലിൽ ഒഴുകിപ്പോയി

മന്ദലാംകുന്ന് : ശക്തമായ വേലിയേറ്റത്തിൽ മത്സ്യത്തൊഴിലാളികളുടെ വലകളും വള്ളങ്ങളും കടലിൽ ഒഴുകിപ്പോയി. ഇന്നലെ രാത്രി പത്തു മണിയോടുകൂടി മന്ദലാംകുന്ന് ബീച്ചിലുണ്ടായ  ശക്തമായ വേലിയേറ്റത്തിൽ  തീരത്ത് കയറ്റി വെച്ചിരുന്ന  മത്സ്യത്തൊഴിലാളികളുടെ

അണ്ടത്തോട് യത്തീം ഖാന ബീച്ചിൽ 4.25 കോടി ചിലവിൽ കടൽ ഭിത്തി വരുന്നു

അണ്ടത്തോട് : പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് യത്തീംഖാന ബീച്ചിൽ കടൽ ഭിത്തി നിർമ്മിക്കുവാൻ ധാരണയായി. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ പുന്നയൂർക്കുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.അണ്ടത്തോട് മേഖലയിൽ

കടലാക്രമണം തടഞ്ഞ് കടപ്പുറത്തെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക – മുഖ്യമന്ത്രിക്കും…

കടപ്പുറം : പതിറ്റാണ്ടുകളായി കടപ്പുറം പഞ്ചായത്ത് നേരിടുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന്ന് പുലിമുട്ടും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തിയും നിർമ്മിക്കണമെന്നും അതിനായി അടിയന്തിരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും