തീരദേശ ഹൈവേ നഷ്ടപരിഹാരം നൽകണം – കർഷക കോൺഗ്രസ്സ്

കടപ്പുറം : തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങുന്ന മുറയ്ക്ക് ഭൂമി വില സംബന്ധിച്ച പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം കൊടുക്കണമെന്ന് കർഷക കോൺഗ്രസ്സ് കടപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശ ഹൈവേയുടെ നിര്‍മ്മാണം നടക്കുമ്പോള്‍ കടപ്പുറം പഞ്ചായത്തിൽ കൂടുതലായും ബാധിക്കുന്നത് മത്സ്യത്തൊഴിലാളികളെയും കേരകർഷകരെയുമാണ്. മേഖലയിലെ വീടുകളും തൊഴിലിടങ്ങളും നിരവധി കേരവൃക്ഷങ്ങളും നഷ്ടപ്പെടും. അതിനു ദേശീയപാത 66ൽ അവലംഭിച്ച രീതിയിലുള്ള നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ എം ഇബ്രാഹിം യോഗം ഉദ്ഘാടനം ചെയ്തു. ആച്ചി അബ്ദു ആമുഖ പ്രഭാഷണം നടത്തി.

Comments are closed.