mehandi new

മൂര്‍ഖന്‍ പാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചു

fairy tale

ചാവക്കാട് : മൂര്‍ഖന്‍ പാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ച്  പുലിവാല് പിടിച്ചു. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരിയാണ് പാമ്പിനെ പിടിച്ച് ത്രിശങ്കുവിലായത്. വീട്ടുമുറ്റത്ത് കണ്ട രണ്ടു മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാരുടെ ഉപദേശം അവഗണിച്ച് കൊല്ലാതെ പിടികൂടുകയായിരുന്നു ഇദ്ദേഹം. ഗോ വൈല്‍ഡ് ഫോര്‍ ലൈഫ്  എന്ന ലോക പരിസ്ഥിതി ദിന മുദ്രാവാക്യ മായിരുന്നു പാമ്പിനെ കൊല്ലാതെ പിടികൂടി സംരക്ഷിക്കാന്‍ പ്രചോദനമായത്. എന്നാല്‍ താന്‍ പിടിച്ചത് പുലിവാലാണെന്ന് അധികം വൈകാതെ തന്നെ ബോധ്യമായി. തല്ലിക്കൊല്ലായിരുന്നില്ലേ എന്നാണ് പാമ്പുകളെയും കൊണ്ട് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ലഭിച്ച ആദ്യ പ്രതികരണം. പിന്നീട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റാണ് ഇത് കൈകാര്യം ചെയ്യേണ്ടതെന്നും പറഞ്ഞു ഫോണ്‍ നമ്പരും കൊടുത്തു പറഞ്ഞയച്ചു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ വിളിച്ചപ്പോഴാണ് ചെയ്തത് വലിയ അപരാധമായിപ്പോയതെന്ന് ഖത്തീബിനു ബോധ്യമായത്. ഇതൊക്കെ ചീള് കേസുകളല്ലെ എന്നായിരുന്നു അവരുടെ സംസാരത്തിലെ ധ്വനി. പാമ്പിനെ കൊന്നുകൂടായിരുന്നോ എന്ന് തന്നെയാണ് അവരും പറയാതെ പറഞ്ഞത്.  കൊല്ലാനോ, ജനവാസ കേന്ദ്രങ്ങളിലേക്ക് തുറന്ന് വിടാനോ കഴിയില്ല. കയ്യില്‍ വെച്ചിരുന്നാല്‍ അത് വേറെ കേസും പൊല്ലാപ്പുകളും ആയി മാറുമോ എന്ന ഭീതിയും.  ഫോറസ്റ്റ് അധികൃതരും കയ്യോഴിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ പാമ്പുകളെ  ഭരണിയിലാക്കി സൂക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. വിവരമറിഞ്ഞ് നാട്ടുകാര്‍ പാമ്പുകളെ കാണാന്‍ പള്ളിയില്‍ എത്തുന്നുണ്ട്.

Comments are closed.