mehandi new

വെളിച്ചെണ്ണ ചലഞ്ച് – ജനാധിപത്യ മഹിളാ അസോസിയേഷൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈമാറി

fairy tale

ചാവക്കാട് : തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പു രോഗികൾക്ക് കിടക്കയക്ക് അരികൽ പൈപ്പ് വഴി ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയായ പ്രാണ – എയർ ഫോർ കെയറിനെ സഹായിക്കുന്നതിന് വേണ്ടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് മേഖല കമ്മിറ്റി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകി.

വെളിച്ചെണ്ണ ചലഞ്ചിലൂടെ സമാഹരിച്ച തുക കെ.വി അബ്ദുൽ കാദർ എം എൽ ക്ക് കൈമാറി.

സിപിഐഎം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, മഹിള അസോസിയേഷൻ പ്രസിഡന്റ് ഷീജ പ്രശാന്ത്, സെക്രട്ടറി പ്രീജ ദേവാസ്, ഷൈനി ഷാജി, എം ബി രാജലക്ഷ്മി, പ്രസന്ന രണദേവ്, പ്രിയ മനോഹരൻ, വസന്ത വേണു എന്നിവർ പങ്കെടുത്തു.

planet fashion

Comments are closed.