ചാവക്കാട് : കേരള സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ മണ്ഡലം പ്രവാസി കോൺഗ്രസ്‌ വഞ്ചനാദിനം ആചരിച്ചു.

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായി ചാവക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ചാവക്കാട് മണ്ഡലം പ്രവാസി കോൺഗ്രസ്‌ പ്രസിഡന്റ്‌ സുമേഷ് കൊളാടി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. വി സത്താർ ധർണ്ണ ഉൽഘാടനം ചെയ്തു. ഗുരുവായൂർ നിയോകമണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പാലയൂർ, പ്രവാസി കോൺഗ്രസ്‌ നേതാക്കളായ കെ.സന്തോഷ്‌, പി.സുരേഷ്, റിഷി ലാസർ എന്നിവർ പ്രസംഗിച്ചു.