വടക്കേകാട്: മണികണ്ഠേശ്വരം ക്ഷേത്ര കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടത്തി. തമിഴ്നാട് കടലൂർ പുളിയൂർ സ്വദേശി വീരശേഖർ (40) ആണ് മരിച്ചത്.

ഇന്ന് കാലത്ത് 7 മണിയോടെ കുളത്തിന് സമീപത്തുള്ള വീട്ടുകാരാണ് ആദ്യം കണ്ടത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

രാത്രി കുളിക്കാൻ ഇറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. കുളത്തിൻ്റെ പടവിൽ വസ്ത്രങ്ങൾ അഴിച്ച് വെച്ചിട്ടുണ്ട്. കുളത്തിന്റെ മറു കരയിലാണ് മൃതദേഹം കണ്ടത്.

രണ്ടു വർഷത്തിലധികമായി ശേഖറും കുടുംബവും നാലാങ്കല്ലിൽ താമസിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട്പോയി.