പെരുമ്പടപ്പ് : മാറഞ്ചേരി പഞ്ചായത്തില്‍ ഇന്ന് മൂന്ന് കോവിഡ് മരണം. കോവിഡ് ചികിത്സയിലിരിക്കെയാണ് മൂന്നു പേരും മരിച്ചത്.

ഇതൊടെ മാറഞ്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രണ്ട് പനമ്പാട് സ്വദേശികളും ഒരു മുക്കാല സ്വദേശിയുമാണ് ഇന്ന് മരിച്ചത്.

മാറഞ്ചേരി ക്രസന്റ് സ്‌കൂളിന് സമീപം തൊഞ്ഞാടത്ത് വീട്ടിൽ അബൂബക്കർ (55), പനമ്പാട് സ്വദേശികളായ രാരുവളപ്പിൽ അബ്ദു (94), പുളിവളപ്പിൽ അമ്പലത്തിനു സമീപം താമസിക്കുന്ന കൈതപ്പറമ്പിൽ രവി (65) എന്നിവരാണ് മരിച്ചത്.