mehandi new

കുഞ്ഞിമോന്‍ ഇംബാര്‍ക്കിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20180827_073408ചാവക്കാട്: പ്രസ് ഫോറം സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളും മാധ്യമം പത്രത്തിന്റെ മുന്‍ റിപ്പോര്‍ട്ടറുമായിരുന്ന കുഞ്ഞിമോന്‍ ഇംബാര്‍ക്കിന്റെ് നിര്യാണത്തില്‍ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ചാവക്കാട് പൗരാവലി ആശുപത്രിറോഡ് പരിസരത്ത് സംഘടിപ്പിച്ച അനുശോചന യോഗം കെ വി അബ്ദുൽഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു
എം എസ് എസ് മുൻ യൂണിറ്റ് പ്രസിഡന്റ്, മുതുവട്ടൂർ മഹല്ല് വൈസ്.പ്രസിഡണ്ട്‌ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ചാവക്കാട് പ്രസ്‌ഫോറം അനുശോചന യോഗത്തിൽ പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ എം ബാബു, അംഗങ്ങളായ കെ ടി വിന്‍സന്റ്, ടി ബി ജയപ്രകാശ്, അലിക്കുട്ടി ഒരുമനയൂര്‍, ഖാസീം സെയ്ത്, ക്‌ളീറ്റസ് ചുങ്കത്ത്, ജോഫി ചൊവ്വനൂര്‍, എം വി ഷക്കീല്‍, മുനീഷ് പാവറട്ടി, ശിവജി നാരായണന്‍, എന്നിവര്‍ സംബന്ധിച്ചു. എം എസ് എസ് ചാവക്കാട് താലൂക്ക് കമ്മിറ്റി അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിസ്സാമുദ്ദീൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി നൗഷാദ് തെക്കുംപുറം അനുശോചന പ്രമേയം അവതരിപ്പിച്ചു.
ആർ.പി.റഷീദ് മാസ്റ്റർ, അഡ്വ.കെ.എസ്.എ. ബഷീർ, ഷംസു ഷിംന, എം പി. ബഷീർ, A. K. അബ്ദുറഹിമാൻ, മുഹമ്മദ് അഷ്റഫ് ചാവക്കാട് എന്നിവർ സംസാരിച്ചു.

Gg

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.