ചേറ്റുവ: ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പി.എം. മൊയ്തീൻ ഷാ സാഹിബ് അനുസ്മരണ സമ്മേളനം 17-ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അഞ്ചങ്ങാടിയിൽ വെച്ച് ടി.എൻ. പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൾഖാദർ എംഎൽഎ, സംസ്ഥാന മുസ്ലീം ലീഗ് സെക്രട്ടറി സി.എച്ച്. അബ്ദുൾ റഷീദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുഷ്ത്താക്കലി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീഖ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നല്കുമെന്ന് ഷൽട്ടർ മുഖ്യ രക്ഷാധികാരി പി.കെ. ബഷീർ അറിയിച്ചു.