ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പൗരാവകാശ വേദി യോഗം പ്രതിഷേധിച്ചു.
വൈ.പ്രസിഡണ്ട് വി.എം ഹുസൈൻ ഗുരുവായൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.യു കാർത്തികേയൻ, വി.പി സുഭാഷ്, ടി.പി ജോസഫ്, ഏ.കെ മുഹമ്മദ് മുല്ലശ്ശേരി, കെ.പി അഷ്റഫ്, മജീദ് ചക്കംകണ്ടം, അനീഷ് പാലയൂർ എന്നിവർ പ്രസംഗിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പണ്ഡിതന്മാർക്കും സാമൂഹ്യ സാംസ്കാരിക പ്രവർത്തകർക്കുമെതിരെ കേസെടുത്ത ചാവക്കാട് പോലീസിന്റെ നടപടി പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പാണ് പ്രകടമാക്കുന്നതെന്നു കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് കെ  വി  ഷാനവാസ്  അധ്യക്ഷത വഹിച്ചു.