തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വായനമാസാചരണത്തിനു തുടക്കം

ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശനം നല്‍കി.

അധ്യാപകന്‍ ബിജു നീലങ്കാവിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വായനാദിന പ്രതിജ്ഞയെടുത്തു. വായനദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററുകളുടെയും ബാഡ്ജുകളുടെയും പ്രദര്‍ശനവും നടന്നു.

Comments are closed.