mehandi banner desktop
Chavakkad online

ഇ ഡി യെ ഉപയോഗിച്ചു രാഷ്ട്രീയ പകപോക്കൽ – ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച് നടത്തി

Ft

ചാവക്കാട് : കോൺഗ്രസിനെയും, രാഹുൽ ഗാന്ധിയെയും രാഷ്ട്രീയ പകയുടെ പേരിൽ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാർച്ച് ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസ് ഉദ്‌ഘാടനം ചെയ്തു.

Jan oushadi

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി വി ബദറുദ്ധീൻ, പി കെ രാജേഷ് ബാബു, സി പക്കർ, ആർ കെ നൗഷാദ്, ശിവൻ പാലിയത്ത്‌, പി എ നാസർ, എച്ച് എം നൗഫൽ, മൊയ്‌ദീൻഷാ പള്ളത്ത്, നിഖിൽ ജി കൃഷ്ണൻ, എ എസ്‌ ശിവദാസ്, അസ്മത്തലി, വി കെ ബാബു, കെ ജെ ചാക്കോ, സി എ റഷീദ്, ബിന്ദു നാരായണൻ, ബേബി ഫ്രാൻസിസ്, ഹിമ മനോജ്, പേള ഷാഹിദ, പോളി ഫ്രാൻസിസ്, എം എൽ ജോസഫ് എന്നിവർ സംസാരിച്ചു.

Comments are closed.