സാമൂഹിക വിരുദ്ധർ മതിൽ തകർത്തതായി പരാതി

ഒരുമനയൂർ : രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ വീടിന്റെ മതിൽ തകർത്തതായി പരാതി. ഒരുമനയൂർ വില്ല്യംസ് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പൂളക്കല്‍ റഷീദിന്റെ മതിലാണ് ഇന്നലെ രാത്രി സാമൂഹിക വിരുദ്ധർ തകർത്തത്.

ഇന്നലെ രാത്രി പത്ത് മണിയോട് കൂടിയാണ് മൂന്ന് പേരടങ്ങുന്ന സംഘം അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. അടുത്ത വീട്ടിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇതേ സമയം മൂന്ന് പേർ ഇത് വഴി കടന്ന് പോകുന്നത് വ്യക്തമാക്കുന്നുണ്ട്.
പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
രണ്ടാഴ്ച്ച മുൻപ് സമീപത്തെ മറ്റൊരു മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രദേശത്ത് നിലനിൽക്കുന്നുണ്ട്.

Comments are closed.