സമ്പൂര്‍ണ്ണ രക്ത സാക്ഷരതാ സ്കൂള്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
എടക്കഴിയൂര്‍ : എടക്കഴിയൂര്‍ ആര്‍ പി എം എം യു പി സ്കൂളിന്റെയും ആര്‍ പി കിഡ്സ് ആന്‍ഡ് ആര്‍ പി ജൂനിയര്‍ സ്കൂളിന്റെയും പ്രഥമ സമ്പൂര്‍ണ്ണ രക്ത സാക്ഷരതാ സ്കൂളായി പ്രഖ്യാപിച്ചു. ശിശുദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സമ്പൂര്‍ണ്ണ രക്തസാക്ഷരതാ പ്രഖ്യാപനം നടത്തി. രക്ത ഗ്രൂപ്പ് ഡയരക്ടറി മദര്‍ പി ടി എ പ്രതിനിധിക്ക് നല്‍കി പ്രകാശനം ചെയ്തു.
പി ടി എ പ്രസിഡന്‍റ് അഷറഫ് എം കെ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ പി ബഷീര്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ ഷമീം അഷറഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കുമാര്‍, എസ് എസ് എം വി എച്ച് എസ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഒ വി ജയിംസ്, അധ്യാപിക ശഹര്‍ബാന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക സി ജെ ലിറ്റി സ്വാഗതവും പ്രോഗ്രാം കോടിനെറ്റര്‍ സൈനബ നന്ദിയും പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.