mehandi banner desktop
Chavakkad online

മധ്യവർഗ്ഗ കുടുംബത്തിന്റെ സ്വപ്നം പൂവണിഞ്ഞു; എം.ബി.ബി.എസ് നേട്ടം കൈവരിച്ച ഷമീമുദ്ദീനെ പുന്നയൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു

Ft

​പുന്നയൂർ: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്ന് മെഡിക്കൽ രംഗത്ത് മിന്നുന്ന വിജയം കൈവരിച്ച എം ബി ബി എസ് വിദ്യാർത്ഥി ഇ പി ഷമീമുദ്ദീനെ പുന്നയൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു.

Jan oushadi

​സാധാരണക്കാരായ മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച ഷമീമുദ്ദീൻ നാട്ടിലെ വിദ്യാലയങ്ങളായ എം.ഐ.സി  സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പഠനവും പൂർത്തിയാക്കിയാണ് എം.ബി.ബി.എസ് ബിരുദം സ്വന്തമാക്കിയത്.

സ്വന്തം മക്കളുടെ സ്വപ്നങ്ങൾക്കായി ത്യാഗം സഹിക്കുന്ന സാധാരണക്കാരായ എല്ലാ മാതാപിതാക്കൾക്കുമുള്ള വലിയൊരു ഊർജ്ജമാണ് ഈ വിജയമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

​ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്‌ല ഡോ. ഷമീമുദ്ദീന് ഉപഹാരം കൈമാറി. 20-ാം വാർഡ് മെമ്പർ സഹന ശിഹാബ്, 22-ാം വാർഡ് മെമ്പർ അബ്ദുൽ സലീം കുന്നമ്പത്ത് എന്നിവർ ചേർന്ന് ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു.

Comments are closed.