പി ഡി പി മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റും, മുൻ സെക്രട്ടറിയുമായിരുന്ന ചേറ്റുവ ടോൾ വിരുദ്ധ സമര നായകൻ

പീപ്പിൾസ് കൾച്ചറൽഫോറം തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി ഡി പി മുഹമ്മദ് എന്ന എ എച്ച് മുഹമ്മദിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പി ഡി പി വൈസ് ചെയർമാൻ വർക്കല രാജ്, സംസ്ഥാന സെക്രട്ടറിമാരായ ടി എം മുജീബ്, ടി എം മജീദ്, കെ കെ ഹംസകുട്ടി, (മുസ്ലിം ലീഗ്) എം ആർ രാധാകൃഷ്ണൻ (സി പി എം) യൂസഫ് ഹാജി തിരുവത്ര, (തിരുവത്ര ഫെൽഫെയർ അസോസിയേഷൻ), കെ കെ ഷാനവാസ്, കെ എ എച്ച് ഷാഹു, കെ എം ശിഹാബ് (കോൺഗ്രസ്), ഉസ്മാൻ സഖാഫി, ഐഎം മുഹമ്മദ് മാസ്റ്റർ(എസ് എസ് എഫ്), പി കെ സൈയ്താലിക്കുട്ടി (കോൺഗ്രസ് എസ്) ജംഷീറലി (ഐ എൻ എൽ), പിസിഎഫ് നേതാക്കളായ നജ്മുദ്ധീൻ, അബുനാസ് (സൗദി), അഷറഫ് ഹാജി എടക്കഴിയൂർ (ഒമാൻ), അക്ബർ മുട്ടിൽ (ഖത്തർ), ഖാലിദ് ബംബ്രോണ (യു എ ഇ), അബ്ദുൽ സത്താർ തിരുവത്ര, പി ഡി പി നേതാക്കളായ അൻവർ താമരക്കുളം, സലാം മൂന്നിയൂർ, മൊയ്തുണ്ണി ഹാജി, നൗഷാദ് കക്കാട്, ഫിറോസ് തോട്ടപ്പടി, മജീദ് മുല്ലക്കര, ജെൻസൺ ആലപ്പാട്ട്, അഹമ്മദ് ഖാൻ പുതിയറ, ഫിറോസ് പാലക്കൽ, റഷീദ് അറക്കൽ മഹ്റൂഫ് മുല്ലക്കര, റഷീദ് വാടാനപ്പള്ളി, അക്ബർ അകലാട് തുടങ്ങിയവർ സംസാരിച്ചു മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു.

Comments are closed.