mehandi banner desktop
Chavakkad online

ടി എം പരീതിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

Ft

പുന്നയൂർക്കുളം :  പുന്നയൂർക്കുളം കോൺഗ്രസ് സീനിയർ വൈസ്പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ ടി എം പരീതിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.     തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി  എ എം അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. പാപ്പാളി ഇബ്രാഹിം ജുമാമസ്ജിദ് ആന്റ്  ദാറുസ്സലാം മദ്രസ ഹാളിൽ നടന്ന   അനുശോചന യോത്തിൽ ഇബ്രാഹിം മസ്ജിദ് ഖത്തീബ് ഷഫീക് ഫാളിലി പ്രാർത്ഥന ക്ക്‌ നേതൃത്വം നൽകി.  അബു മാലിക്കുളം അധ്യക്ഷത വഹിച്ചു.  കോൺഗ്രസ്‌ നേതാവ് പി കെ മുഹമ്മദ്‌ കുട്ടി, സിപിഎം ബ്രാഞ്ച് സെക്രട്ടറി ജസീർ പാപ്പാളി, വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് കോലയിൽ,  അണ്ടത്തോട് മഹല്ല് കമ്മറ്റി ജോയിന്റ് സെക്രട്ടറി റൗഫ് മാലിക്കുളം, വെൽഫയർ പാർട്ടി നേതാവ് ഹുസൈൻ അണ്ടത്തോട്, മത്സ്യതൊഴിലാളി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഷൌക്കത്ത്, സിറാജ് കളത്തിങ്കൽ എന്നിവർ അനുസ്മരണ പ്രസംഗം നിർവ്വഹിച്ചു.  പി ഡി പി മണ്ഡലം ട്രഷറർ ഉമ്മർ, റാഫി മാലിക്കുളം, എം എം മുഹമ്മദ്‌, സാവഹിർ, എ എം ഹസ്സൻ അക്ബർ, മുഹമ്മദ്‌ കുട്ടി മേത്തി, മുഹമ്മദ്‌ കുട്ടി തറയിൽ, ചാലിൽ മൊയ്‌ദുണ്ണി, എം എ ഷരീഫ്  എന്നിവർ നേതൃത്വം നൽകി ആർ കെ ഹാരിസ് സ്വാഗതവും  എ സി അഷ്റഫ് നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.