mehandi banner desktop
Chavakkad online

എസ്.ഐ.ഒ ഓവുങ്ങൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Ft

ചാവക്കാട് : സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ എസ് ഐ ഒ ഓവുങ്ങൽ യൂണിറ്റ് സമ്മേളനം സമാപിച്ചു. വിളംബര പ്രകടനം ഓവുങ്ങലിൽ നിന്ന് ആരംഭിച്ച് വസന്തം കോർണ്ണറിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം  എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ഷഫാഖ് കാക്കോടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സാലിഹ് സാദിക്ക്  അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അൻഫാൽ സ്വാഗതം ആശംസിച്ചു.  ഏരിയ സമിതി അംഗം ഹാരിസ് ഖിറാഅത്തോടെ തുടക്കം കുറിച്ചു.എസ് ഐ ഒ ജോയിന്റ് സെക്രട്ടറി അബ്ദുൽ കഫീൽ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഏരിയ പ്രസിഡണ്ട് എ. ജാഫർ അലി  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  ഏരിയ ജോയിന്റ് സെക്രട്ടറി ഹനീൻ  നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.