mehandi new

വിദ്യാർത്ഥിനികൾക്ക് നിയമബോധവൽക്കരണ ക്ലാസ് നടത്തി

fairy tale

ചാവക്കാട്: തൃശൂർ ലീഗൽ സർവീസ് അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജിൽ വെച്ച് വിദ്യാർഥികൾക്കായി നിയമബോധവൽക്കരണ ക്ലാസ്സ് നടത്തി. ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. പാനൽ ലോയർ 

planet fashion

അഡ്വ. സുജിത് അയിനിപ്പുള്ളി ക്ലാസിന് നേതൃത്വം നൽകി. പാര ലീഗൽ വോളണ്ടിയർ ഷറീന ചാവക്കാട്, ട്രസ്റ്റ് സെക്രട്ടറി അബ്ദുൾ സമദ്, അഡ്മിനിസ്ട്രേറ്റർ ഷാജഹാൻ, അധ്യാപകരായ അബ്ദുൾ വഹീദ്,  അഡ്വ കെ. ആർ കവിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.