മന്ദലാംകുന്ന് ജി.എഫ്.യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഉൾപ്പെടെയുള്ള മുഴുവൻ അധ്യാപകരെയും കമ്മിറ്റി അംഗങ്ങൾ ആദരിച്ചു. വിദ്യാർത്ഥികൾ അധ്യാപകരെ അനുകരിച്ചുള്ള വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു പ്രധാനാധ്യാപികയെ ആദരിച്ചു. പ്രധാന അധ്യാപിക സുനിത മലപ്പുറത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് സാബിഹ, എസ്.എം.സി വൈസ് ചെയർപേഴ്സൺ സെറീന സിറാജ്, എം.പി.ടി.എ വൈസ് പ്രസിഡന്റ് ഷാഹിന സക്കരിയ, അധ്യാപകരായ ബിന്ദു, സിൻസി, ശബരീഷ് എന്നിവർ സംസാരിച്ചു. എസ്. എം. എം. സി ചെയർമാൻ യൂസഫ് തണ്ണിതുറക്കൽ സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് ജിസ്ന ലത്തീഫ് നന്ദിയും പറഞ്ഞു.




Comments are closed.