പ്രിയദർശിനി’ക്ക് പൂമാലയണിയിച്ച് എൻ എസ് എസ് വോളന്റിയർമാർ

ഗുരുവായൂർ: സ്കൂൾ മുറ്റത്ത് സ്വന്തമായി നട്ടുവളർത്തിയ ചെണ്ടുമല്ലിപ്പൂക്കൾ കൊണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ അലങ്കരിച്ച് ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ നട്ട് വിളവെടുത്ത പൂക്കൾ കോർത്തുണ്ടാക്കിയ മാലകളാണ് ‘പ്രിയദർശിനിക്കൊരു പൂമാല’ എന്ന പേരിൽ ഗുരുവായൂർ ഡിപ്പോയിലെ പ്രിയദർശിനി ബസുകൾക്ക് ചാർത്തിയത്.

ഗുരുവായൂർ നഗരസഭ കൗൺസിലർ നൗഷാദ് അഹമ്മു ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ആർ.ടി.സി സൂപ്രണ്ട് സന്ധ്യ ജി. നായർ, ജി.സി.എ സജിത്ത്, എ.ഡി നിബു, രേഖ മേനോൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ അധ്യാപകരായ ബ്ലെസി, സാജ് കിരൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി എന്നിവർക്കൊപ്പം വോളന്റിയർമാരായ ദിൽഷ, സഫ, ഐശ്വര്യ, ആർദ്ര, അക്ഷയ്, ശ്രീഹരി തുടങ്ങിയവർ നേതൃത്വം നൽകി.



Comments are closed.