mehandi new

പരീക്ഷാപ്പേടി മാറ്റാൻ ധ്യാനത്തിലൂടെ ആത്മവിശ്വാസം; ചെറായി ഗവ. യു.പി. സ്കൂളിൽ ലോക ധ്യാന ദിനം ആചരിച്ചു

fairy tale

പുന്നയൂർക്കുളം: ലോക ധ്യാന ദിനത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷയെഴുതുന്ന ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ധ്യാന പരിശീലനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പരീക്ഷാപ്പേടി അകറ്റി ശ്രദ്ധയോടെ പഠിക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.

planet fashion

ധ്യാനം പതിവാക്കുന്നതിലൂടെ മാനസിക സമ്മർദ്ദം കുറയുകയും ഏകാഗ്രതയും ഓർമ്മശക്തിയും വർധിക്കുകയും ചെയ്യുന്നതായി ക്ലാസ്സിൽ വിശദീകരിച്ചു. ദേഷ്യം, ഉത്കണ്ഠ, വിഷാദം എന്നിവ നിയന്ത്രിക്കാനും മനസ്സിനെ പോസിറ്റീവ് ആയി നിലനിർത്താനും ധ്യാനം സഹായിക്കുമെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തി. ഇതോടൊപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഉറക്കം മെച്ചപ്പെടുത്തുക, രോഗപ്രതിരോധശേഷി വർധിപ്പിക്കുക, വിട്ടുമാറാത്ത വേദനകൾക്ക് ആശ്വാസം നൽകുക തുടങ്ങിയ ശാരീരിക ഗുണങ്ങളും വിശദീകരിച്ചു.

പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത് രണ്ട് ദിവസങ്ങളിലായി ധ്യാന പരിശീലനവും ബോധവൽക്കരണ ക്ലാസ്സും നയിച്ചു. പി.ടി.എ. പ്രസിഡന്റ് സ്നേഹ് മോഹൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.ജെ. ജയകൃഷ്ണൻ, കെ. ഷിബിൻ രാജ്, രമ്യ തോമസ് എം, മീന പോൾ, എം.പി.ടി.എ. പ്രസിഡന്റ് ബി.എസ്. സ്വാഗി എന്നിവർ നേതൃത്വം നൽകി.

Comments are closed.