ഗുരുവായൂര്‍ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് ദേവസ്വം ഭരണസമിതി സ്ഥിരാഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അനില്‍കുമാര്‍ കല്ലാറ്റ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.കെ സുധാകരന്‍, കെ കുഞ്ഞുണ്ണി, സി അശോകന്‍, പ്രിന്‍സിപ്പാള്‍ കെ പ്രീതി, പ്രമോദ് കളരിക്കല്‍, വി.പി പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളെ വിജയത്തിന് പ്രാപ്തരാക്കിയ അദ്ധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു.