mehandi banner desktop
Chavakkad online

കടപ്പുറം പഞ്ചായത്തില്‍ കരനെല്‍കൃഷിക്ക് വിത്തിറക്കി

Ft

ചാവക്കാട്: കടപ്പുറം പഞ്ചായത്തുതല കരനെല്‍കൃഷിയുടെ ഉദ്ഘാടനം ആറാം വാര്‍ഡിലെ അണ്ടിപ്പാട്ടില്‍ ഷാഹുല്‍ ഹമീദിന്റെ ഒരേക്കര്‍ കൃഷിയിടത്തില്‍ നെല്ല് വിതച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് നിര്‍വ്വഹിച്ചു. കൃഷി വകുപ്പിന്റേയും ” നിര്‍മ്മാല്യം” കുടുംബശ്രി യൂണിറ്റിന്റേയും സഹകരണത്തോടെയാണ് വിത്തിറക്കല്‍ നടത്തിയത്. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ഡി.വീരമണി, പി.എം.മനാഫ്, പഞ്ചായത്ത് മെമ്പര്‍മാരായ പി.വി.ഉമ്മര്‍കുഞ്ഞി, പി.എ.അഷ്‌കര്‍ അലി, ഷരീഫ കുന്നുമ്മല്‍, നിത വിഷ്ണുപാല്‍, കൃഷി ഓഫീസര്‍ എം.യു.അഖില, കൃഷി അസിസ്റ്റന്റുമാരായ കെ.വത്സല, കെ.എന്‍.ആല്‍ബിന്‍, പി.എസ്.അരുണ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി മന്‍സൂര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.

Jan oushadi

Comments are closed.