മണ്ണറിവിന്റെ പാഠം പകർന്ന് പുത്തൻ കടപ്പുറം എച്ച്.ഐ.എൽ.പി. സ്കൂളിൽ കർഷക ദിനാചരണം

തിരുവത്ര : പുത്തൻ കടപ്പുറം എച്ച്.ഐ.എൽ.പി. സ്കൂളിൽ കർഷക ദിനാചരണവും കാർഷിക ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനവും വിപുലമായി നടന്നു. കർഷകനായ തിരുവത്ര പുത്തൻ കടപ്പുറം ബാലൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയിലെ മാറ്റങ്ങളെയും വിവിധ കൃഷിരീതികളെയും കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കുകയും മണ്ണിലിറങ്ങി കൃഷി ചെയ്യാൻ കുട്ടികൾക്ക് ആവേശം പകരുകയും ചെയ്തു.

പി.ടി.എ. പ്രസിഡന്റ് മുസ്തഫ തയ്യിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി. എൻ. മുഹമ്മദ് അഷ്റഫ് സ്വാഗതവും വൈസ് പ്രസിഡന്റ് കാസിം ആശംസകളും നേർന്നു.
ദിനാചരണത്തിന്റെ ഭാഗമായി കർഷക വേഷപ്പകർച്ചയിലെത്തിയ കുരുന്നുകൾ പരിപാടിയുടെ മാറ്റ് കൂട്ടി. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ കൃഷിയിടം ഒരുക്കുകയും പുതിയ തൈകൾ നടുകയും ചെയ്തു. അധ്യാപകരായ സിമി, ജിഷ, ഹഫ്സത്ത്, നിജി, ഷെമീന, ഫാത്തിമ, മെഹർബാനു എന്നിവർ നേതൃത്വം നൽകി.



Comments are closed.