mehandi banner desktop
Chavakkad online

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ വിതരണം ചെയ്യും; മന്ത്രി ടി സിദ്ധീഖ്‌

Ft

പുന്നയൂർക്കുളം: പുന്നയൂർക്കുളം  ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില ഇനിയും ലഭിക്കാത്തവർക്ക് എത്രയും വേഗം വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉറപ്പ് നൽകി. പുന്നയൂർക്കുളം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ തൃശ്ശൂർ രാമനിലയത്തിൽ വച്ച് നേരിൽ കണ്ട് കർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി വിശദീകരിച്ചപ്പോഴാണ്  അനുകൂല നിലപാട് അറിയിച്ചത്. നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വില ലഭിക്കാത്തത് മൂലം നിരവധി കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൃഷിക്കായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാനും പുതിയ കൃഷിയിറക്കാനുമുള്ള തയ്യാറെടുപ്പുകൾ നടത്താനും കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്ന് പ്രസിഡന്റ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കർഷകരുടെ ആശങ്കകൾ ഗൗരവമായി പരിഗണിച്ച മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തരമായി വിഷയം ചർച്ചചെയ്യുകയും തൃശ്ശൂർ ടൗൺ ഹാളിൽ വെച്ച് നടന്ന തൃശൂർ കോൾ മേഖല കർഷക പ്രതിനിധികളുടെ വാർഷിക പൊതുയോഗത്തിൽ നെല്ലിന്റെ വില എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

Jan oushadi

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.ധർമ്മൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആബിദ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ അഷ്കർ അറക്കൽ, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ടിപ്പു ആറ്റുപ്പുറം തുടങ്ങിയവരും മന്ത്രിയെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.

Comments are closed.