mehandi new

നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളെ അനുമോദിച്ചു

fairy tale

ചാവക്കാട് : നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തൃശ്ശൂർ ജില്ലാ ടീമിലെ ചാവക്കാട് കരാട്ടെ അംഗങ്ങളെ അനുമോദിച്ചു. ചാവക്കാട് ഹോംബൂ ഡോജോ സെന്ററിൽ  നടന്ന ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു ശേഷം ഉപഹാര സമർപ്പണവും നടത്തി.  കരാട്ടെ മാസ്റ്റർ പി എ ഷാജി അധ്യക്ഷത വഹിച്ചു.  ചാവക്കാട് മുൻസിപ്പൽ കൗൺസിലർ ഫൈസൽ കാനാംപുള്ളി,  ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം എസ് ശിവദാസ്,  കരാട്ടെ മാസ്റ്റേഴ്സ് ബാബു, നിഷാദ്, ഹരി, സുദേവ് എന്നിവർ ആശംസകൾ നേർന്നു. കോഴിക്കോട് കുറ്റ്യാടിയിലാണ് ചാമ്പ്യൻഷിപ് മത്സരങ്ങൾ നടന്നത്.

Unani banner ad

Comments are closed.