ഗുരുവായൂര്‍ : യു.ഡി.എഫ് നേതൃത്വം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ സമരവുമായി കോണ്‍ഗ്രസ് രംഗത്ത്. റോഡുകള്‍ ഗതാഗത യോഗ്യമാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേവസ്വം റോഡില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചത്. അഴുക്കുചാലിനായി പൈപ്പിടാന്‍ പൊളിച്ച ദേവസ്വത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും റോഡുകള്‍ പൊളിഞ്ഞാണ് കിടക്കുന്നത്. ഇതില്‍ പടിഞ്ഞാറെനടയിലെ ദേവസ്വം വക കോണ്‍ക്രീറ്റ് റോഡിലാണ് കോണ്‍ഗ്രസ് നേതാക്കളും കൗണ്‍സിലര്‍മാരും ചേര്‍ന്ന് റീത്ത് സമര്‍പ്പിച്ചത്. റീത്തുമായി പ്രകടനമായാണ് പ്രവര്‍ത്തകരെത്തിയത്. യു.ഡി.എഫ് ഭരണ സമിതിയുടെ വീഴ്ചക്കെതിരെ കോണ്‍ഗ്രസ് പരസ്യമായി സമരം ചെയ്തത് പ്രവര്‍ത്തകരില്‍ തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
ഡി.സി.സി ജനറല്‍ സെക്രട്ടറി വി.വേണുഗോപാലാണ് ദേവസ്വത്തിനെതിരെ നടത്തിയ സമരം ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ ആന്റോ തോമസ്, കെ.പി.എ റഷീദ്, എം.വി ലോറന്‍സ് എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന എന്‍.പീതാംബരകുറുപ്പ് ചെയര്‍മാനായുള്ള ഭരണസമതിയുടെ രാജി ആവശ്യപ്പെട്ട് ദേവസ്വം ജീവനക്കാരുടെ സംഘടനായ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ്സ് നേരത്തെ രംഗതെത്തിയിരുന്നു. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി കൂടി പരസ്യമായി രംഗതെത്തിയതോടെ ഭരണസമിതിയുടെ രാജിക്ക് സമ്മര്‍ദ്ദമേറിയിരിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post
Comments are closed.