mehandi banner desktop
Chavakkad online

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Ft

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് കിഡ്നി രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. രോഗികൾക്കും കുടുംബങ്ങൾക്കും റംസാൻ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത് ഉദ്ഘാടനം ചെയ്തു.
കൺസോൾ പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് അമ്മെങ്ങര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജിത് അയിനിപ്പുള്ളി സ്വാഗതം പറഞ്ഞു.

Jan oushadi

ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ട്രസ്റ്റിമാരായ വി. എം. സുകുമാരൻ മാസ്റ്റർ, ആർ. വി. കമറുദ്ധീൻ, കെ. ഷംസുദ്ധീൻ എന്നിവർ വിശദീകരണം നൽകി. ട്രസ്റ്റിമാരായ എം. കെ. നൌഷാദ് അലി, ജമാൽ താമരത്ത്, പി. എം. അബ്ദുൾ ഹബീബ്, സി. കെ. ഹക്കീം ഇമ്പാർക് എന്നിവർ വിശദീകരിച്ചു.
ട്രഷറർ പി. വി. അബ്ദു മാഷ് നന്ദി പറഞ്ഞു.

Comments are closed.