mehandi new

പുന്നയൂർക്കുളം അൻസാർ കോളേജിൽ കോൺവോക്കേഷൻ സെറിമണി നടത്തി

fairy tale

പുന്നയൂർക്കുളം : അൻസാർ കോളേജിലെ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ കോഴ്സിന്റെ ആദ്യ ബാച്ചിന്റെ കോഴ്സ്സ് കമ്പ്ലീഷൻ സെറിമണി നടത്തി.

planet fashion

പുന്നയൂർക്കുളം അൻസാർ കോളേജ് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ സാമൂഹിക പ്രതിബദ്ധതയുള്ള കരുതലിന്റെ   സമൂഹമായി മാറുമ്പോഴാണ് ആരോഗ്യസുരക്ഷ സാധ്യമാകുന്നതെന്നും, കാരുണ്യത്തിന്റെ ശുശ്രൂഷ രോഗികള്‍ക്ക് പകര്‍ന്നു നല്‍കുന്നതോടൊപ്പം സാമൂഹിക അവബോധം ഉള്ളവരായി പ്രവര്‍ത്തിക്കുവാനും കഴിയണമെന്ന്  അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ ജംഷീന കെ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രെറ്റർ പി ജലീൽ, സഫ ചാരിറ്റബിൾ വൈസ് ചെയർമാൻ ഇബ്രാഹിം അബ്ദുൽ കരീം, ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ അലി എന്നിവർ സംസാരിച്ചു. അധ്യാപകരായ മിഷാന സ്വാഗതവും, റിനി നന്ദിയും പറഞ്ഞു.

Comments are closed.