വൃദ്ധരും കിടപ്പ് രോഗികളുമായ 200 പേർക്ക് കട്ടിൽ വിതരണം ചെയ്തു

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വൃദ്ധർക്കും കിടപ്പ് രോഗികൾക്കുമുള്ള കട്ടിലിന്റെ വിതരണ ഉദ്ഘാടനം പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു.

8 ലക്ഷം രൂപ ചിലവഴിച്ചു 200 പേർക്കാണ് കട്ടിൽ നൽകിയത്. സ്ഥിരംസമിതി അധ്യക്ഷരായ ഷെമീം അഷറഫ്, എ.കെ. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്, ഷൈബ ദിനേശൻ, എ.സി. ബാലകൃഷ്ണൻ, സുബൈദ പുളിക്കൽ, ബിൻസി റഫീഖ്, ഐസിഡിഎസ് സൂപ്പർവൈസർ ശാന്തിനി എന്നിവർ സംസാരിച്ചു.

Comments are closed.