mehandi new

ജീവനാംശം നല്‍കിയില്ല – ഭര്‍ത്താവിന്‍റെ വീട്ടിലെ വസ്തുവകകള്‍ കോടതി കണ്ടുകെട്ടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന കോടതിവിധി പാലിക്കാതെ വിദേശത്തേയ്ക്ക് കടന്ന ഭര്‍ത്താവിന്റെ വീട്ടിലെ വസ്തുവകകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് ജപ്തിചെയ്തു.

ചാവക്കാട് മജിസ്‌ട്രേറ്റ് പി. സുരേഷിന്റെ ഉത്തരവുപ്രകാരം കടപ്പുറം മുനക്കക്കകവ് പോക്കാക്കില്ലത്ത് അബ്ദുള്‍ജലീലിന്റെ വീട്ടിലെ ഗൃഹോപകരണങ്ങളാണ് ചാവക്കാട് എസ്.ഐ.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് ജപ്തി നടത്തിയത്.

മുനക്കകടവ് പൊന്നാക്കാരന്‍ കുഞ്ഞലിമുവിന്റെ മകള്‍ നസീറയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ജപ്തി നടപടിക്ക് ഉത്തരവിട്ടത്. ജലീലും നസീറയും തമ്മിലുള്ള വിവാഹം 2014-ലാണ് കഴിഞ്ഞത്. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ തന്നെ ജലീല്‍ വിദേശത്തേയ്ക്ക് കടന്നു. തുടര്‍ന്നാണ് നസീറ ചെലവിനു ലഭിക്കാന്‍ ജലീലീനെതിരെ കോടതിയെ സമീപിച്ചത്. കോടതി നിരവധി തവണ സമന്‍സ് അയച്ചിട്ടും ജലീല്‍ ഹാജരായില്ല. പ്രതിമാസം 5000 രൂപ നസീറക്ക് ചെലവിനു നല്‍കാന്‍ ജലീലിനോട് കോടതി ഉത്തരവിട്ടു. എന്നാല്‍ മാസങ്ങളായി ഉത്തരവ് പാലിക്കാതായതോടെ നസീറ ഉത്തരവ് നടപ്പാക്കി കിട്ടാന്‍ വീണ്ടും കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ചാണ് മജിസ്‌ട്രേറ്റ് ജലീലിന്റെ വീട്ടിലെ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ നസീറയോട് ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ മുഖേന ഈ പട്ടിക നസീറ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി ജലീലിന്റെ വീട്ടിലെ സാധനങ്ങള്‍ ജപ്തി ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കണമെന്ന് ചാവക്കാട് പോലീസിനോട് കോടതി ഉത്തരവിടുകയായിരുന്നു. ജീവനാംശം കുടിശികയായി 80,000 രൂപയാണ് നസീറക്ക് ജലീല്‍ നല്‍കാനുണ്ടായിരുന്നത്. വൈകീട്ട് നാലോടെയാണ് പോലീസിന് ജപ്തി ഓര്‍ഡര്‍ ലഭിക്കുന്നത്. പോലീസ് ഉടനെ ജലീലിന്റെ വീട്ടിലെത്തി ഗൃഹോപകരണങ്ങള്‍ ജപ്തി ചെയ്ത് സ്റ്റേഷനിലെത്തിച്ചു. ജീവനാംശം കുടിശിക തുകയായ 80,000 രൂപ മാര്‍ച്ച് മൂന്നിന് മുമ്പ് നല്‍കിയില്ലെങ്കില്‍ ജപ്തി ചെയ്ത വീട്ടുപകരണങ്ങള്‍ ലേലം ചെയ്യണമെന്നാണ് കോടതി ഉത്തരവ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.