mehandi banner desktop

ക്യാൻസർ രോഗിയായ വയോധികയെ വീട്ടിൽ നിന്നും ഇറക്കി വിടുന്നതും പ്രതികൾ വീട്ടിൽ പ്രവേശിക്കുന്നതും വിലക്കി കോടതി

fairy tale

ചാവക്കാട്: കാൻസർ രോഗിയെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും വയോധിക താമസിക്കുന്ന വീട്ടിൽ പ്രതികൾ പ്രവേശിക്കരുതെന്നും ബന്ധുവിനെയും പെൺ സുഹൃത്തിനെയും വിലക്കി കോടതി ഉത്തരവ്. ഒരുമനയൂർ ചുക്കശ്ശേരി വീട്ടിൽ തങ്ക കൊടുത്ത കേസിൽ ചെന്ത്രാപ്പിന്നി പള്ളിപ്പറമ്പിൽ രമേഷിനും സുഹൃത്ത് ഷീലക്കെതിരെയുമാണ് ചാവക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശാരിക വി സത്യൻ ഉത്തരവിട്ടത്.

planet fashion

ഭർത്താവ് മരിച്ചതിനെ തുടർന്നും രോഗം മൂർച്ഛിച്ച് വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു കഴിയുകയായിരുന്നു തങ്ക. ഈ സമയം ഗൾഫിൽ ജോലി ചെയ്തു വന്നിരുന്ന ബന്ധുവായ രമേഷ് അടുപ്പം സ്ഥാപിക്കുകയും തനിക്ക് സ്വത്തുക്കൾ എഴുതിത്തരികയാണെങ്കിൽ വലിയൊരു തുക നൽകാമെന്നും കൂടാതെ മേലിൽ വരുന്ന ചികിത്സാച്ചെലവുകളും മറ്റും താൻ വഹിച്ചോളാം എന്നും രജിസ്ട്രേഷന് ശേഷവും വഹകളിലെ വീട്ടിൽ താമസിച്ചു കൊള്ളാൻ അനുവദിക്കാം എന്നും പറഞ്ഞു. പ്രതിയുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് തന്റെ വസ്തുവഹകൾ എഴുതിക്കൊടുക്കാൻ രജിസ്ട്രാഫീസിൽ ചെല്ലുകയും, രമേഷ് പറഞ്ഞ പ്രതിഫലത്തുക ലഭിക്കാത്തിരുന്നതിനാൽ തങ്ക ഒപ്പിടാൻ വിസമ്മതിച്ചു. തുടർന്ന്ര മേഷ് വിദേശത്ത് നിന്നും ഫോണിൽ വിളിച്ച് രജിസ്ട്രേഷൻ നടക്കാതിരുന്നാൽ തനിക്ക് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചെലവാക്കിയ വലിയ തുകകളും മറ്റും നഷ്ടപ്പെടുമെന്നും പ്രതിഫലത്തുക ഉടൻ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരാമെന്ന് പറയുകയും അത് വിശ്വസിച്ച് ഹർജിക്കാരി മനസ്സില്ലാമനസ്സോടെ പ്രമാണത്തിൽ ഒപ്പിട്ടു കൊടുക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞും രമേഷ് യാതൊരു പ്രതിഫലത്തുകയും നൽകിയില്ല. വിവിധ അധികാര സ്ഥാപനങ്ങളിൽ പരാതി നൽകിയിട്ടും തങ്കക്ക് പണം ലഭിച്ചില്ല. തുടർന്ന് ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ രമേഷ് പണം ആവശ്യപ്പെട്ട വൈരാഗ്യം വെച്ച് സുഹൃത്ത് ഷീലയോടൊപ്പം വീട്ടിൽ അതിക്രമിച്ചു കയറി തങ്കയെ പുറത്താക്കാൻ ശ്രമിക്കികയും വീട് പൊളിക്കാൻ ശ്രമിക്കുകയും ചെയ്തതായി പറയുന്നു. തുടർന്ന് അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി, നന്ദന സുനിൽകുമാർ എന്നിവർ മുഖാന്തിരം ചാവക്കാട് മജി‌സ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ കോടതി പ്രതികളെ വസ്തുവഹകളിൽ കയറുന്നത് വിലക്കുകയും തങ്കക്ക് വേണ്ട സംരക്ഷണം നൽകുന്നതിനായി ചാവക്കാട് പോലീസിനും തങ്കയുടെ വസ്തുവഹകൾ രമേഷ് കൈമാറ്റം ചെയ്യുന്നത് തടയാൻ ചാവക്കാട് സബ് രജിസ്റ്റാർക്കും കോടതി നിർദ്ദേശം നൽകി. തെറ്റിദ്ധരിപ്പിച്ച് രാജിസ്ട്രാക്കിയ പ്രമാണം റദ്ദാക്കുന്നതിന് തങ്ക ചാവക്കാട് മുൻസിഫ് കോടതിയെയും സമീപിച്ചിട്ടുണ്ട്.

Comments are closed.