mehandi banner desktop
Chavakkad online

അകലാട് 30 കുടുംബങ്ങൾക്ക് പട്ടയം – മുഹിയുദ്ധീൻ ജുമാ മസ്ജിദിനും പട്ടയം ലഭിച്ചു

Ft

ചാവക്കാട്: നീണ്ട വർഷങ്ങളായി ഭൂമിയുടെ പട്ടയമില്ലാതെ പ്രയാസത്തിലായിരുന്ന പുന്നയൂർ പഞ്ചായത്തിലെ അകലാട് മൂന്നയ്നിയിലെ 30 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന പട്ടയമേളയിൽ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പട്ടയവിതരണം ചെയ്തു. ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ചടങ്ങിൽ പങ്കെടുത്തു. പതിറ്റാണ്ടുകൾ പഴക്കമുള്ള അകലാട് മുഹിയുദ്ധീൻ ജുമാ മസ്ജിദിന്റെ ഭൂമിക്കും പട്ടയം നൽകി. മൂന്നുമാസം മുമ്പാണ് അകലാട് നടന്ന ഗുരുവായൂർ മണ്ഡലം പട്ടയമേളയിൽ മേൽ 45 കുടുംബങ്ങൾക്ക് പട്ടയും നൽകിയിരുന്നു. ഇതോടെ 35/1, 47/1 എന്നീ സർവ്വേ നമ്പറുകളിലെ ഭൂമികളിൽ താമസക്കാരായ 75 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് കൂടി പട്ടയം നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് എം എൽ എ പറഞ്ഞു.

Jan oushadi

Comments are closed.