
ഗുരുവായൂർ : ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി.പി.സിആര്‍ പരിശോധനയിലാണ് 32 പേരുടെ ഫലം പോസറ്റീവായത്. മുഴുവന്‍ പേരുടെയും ഫലം അറിവായിട്ടില്ല. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.

പാപ്പാന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ആനത്താവളത്തിലേക്ക് സന്ദര്‍ശക വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആനത്താവളം അടച്ചിടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരേയും പുറത്ത് പോകാനനുവദിക്കില്ല. പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനവും നൽകില്ല.

Comments are closed.