കടപ്പുറം പതിനാറാം വാർഡ് മെമ്പർ കോവിഡ് ബാധിച്ച് മരിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ സി പി ഐ എം അംഗം തൊട്ടാപ്പ് സ്വദേശി താവേട്ടി രവീന്ദ്രൻ (69) നിര്യാതനായി.

കഴിഞ്ഞ പതിനഞ്ചു ദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസം വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ അശ്വിനി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു മരണം.
സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമാണ്.
ഭാര്യ : തങ്ക.
മക്കൾ : രജിത, രതി, രമേശ്.
മരുമക്കൾ : രാജേഷ്, ദിനേശ്.

Comments are closed.