mehandi new

കോവിഡ് ബാധിതനായിരുന്ന തിരുവത്ര സ്വദേശിക്ക് നെഗറ്റീവ് – ആശുപത്രി വിട്ടു ഇനി ഹോം ക്വറന്റയിൻ

fairy tale

കോവിഡ് ബാധിതനായിരുന്ന തിരുവത്ര സ്വദേശിയായ താലൂക്ക് ആശുപത്രി ജീവനക്കാരന് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. ഇതേ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇനി വീട്ടിൽ ക്വറന്റയിനിൽ കഴിയണം.

planet fashion

ഈ മാസം പതിനൊന്നിനായിരുന്നു പ്ലംബറും സാമൂഹ്യപ്രവർത്തകനുമായ ഇദ്ദേഹം ഉൾപ്പെടെ താലൂക്ക് ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്ക് കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ചത്. തുടർന്ന് താലൂക് ആശുപത്രി അടച്ചു പൂട്ടി ജീവനക്കാർ ക്വറന്റയിനിൽ പ്രവേശിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ നാല് പേരൊഴികെ എല്ലാ ജീവനക്കാരും കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ക്വറന്റയിൻ അവസാനിപ്പിച്ചിരുന്നു.

ഇദ്ധേഹവുമായി പൊതുപാരിപാടിയിൽ പങ്കെടുത്തതിനാൽ മേഖലയിൽ എം എൽ എ ഉൾപ്പടെ പൊതുപ്രവർത്തകരിൽ പലരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.

Macare 25 mar

Comments are closed.