കോവിഡ് കാല പഠനം – എൻ ജി ഒ യൂണിയൻ ഡിജിറ്റൽ ഡിവൈസുകൾ വിതരണം ചെയ്തു
ഗുരുവായൂർ : കൊവിഡ് കാല പഠനത്തിന് കൈത്താങ്ങായി ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി എൻജിഒ യൂണിയൻ മാതൃകയാകുന്നു.
ചാവക്കാട് ഉപജില്ലയിലെ 22 വിദ്യാലയങ്ങൾക്ക് ടാബുകൾ നൽകി.
ഗുരുവായൂർ ജി യു പി സ്കൂളിൽ ഇന്ന് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭാധ്യക്ഷൻ കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു.
ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ആധ്യക്ഷത വഹിച്ചു.
തൃശൂർ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ മദന മോഹൻ ടാബുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ചാവക്കാട് എ ഇ ഒ അനിൽ പി.ബി സ്വാഗതവും അധ്യാപക കൂട്ടായ്മ കൺവീനർ ബിജോയ് മാത്യു നന്ദിയും രേഖപ്പെടുത്തി.
തൃശൂർ ജില്ലയിൽ 262 ടാബുകളാണ് വിതരണം ചെയ്തത്.
Comments are closed.