കോവിഡ് ദുരിത കാലത്ത് ക്രസന്റ് ചീനിച്ചുവടിന്റെ കൈത്താങ്ങ്

തിരുവത്ര : മുസ്ലിം യൂത്ത് ലീഗിന്റെയും ക്രസന്റ് ചീനിച്ചുവടിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി.

ലോക്ക് ഡൌൺ കാരണം പ്രയാസപ്പെടുന്ന തീർദേശത്തെ 600ൽ പരം വീടുകളിലേക്കാണ് കിറ്റ് നൽകിയത്.
കെ എംസി സി പ്രതിനിധി അലിഫാൻ എ എ ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം ലീഗ് നേതാവ് എച്ച് എം ബുഹാരി ഫ്ലാഗ് ഓൺ ചെയ്തു.
കോവിഡ് -19 മാനദണ്ഡം പാലിച്ചുകൊണ്ട് പച്ചക്കറി കിറ്റുകൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകി.

Comments are closed.