mehandi new

സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ – തിങ്കളാഴ്ച ചാവക്കാട് നഗരം ഫുട്ബോൾ ലഹരിയിലമരും

fairy tale

planet fashion

ചാവക്കാട് : ഖത്തർ വേൾഡ് കപ്പിന് ആവേശം പകരാൻ ചാവക്കാട് പ്രവാസി അസോസിയേഷൻ ഒരുക്കിയ സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് നഗരത്തിൽ ഘോഷയാത്രയും ഗാനമേളയും സംഘടിപ്പിക്കും.

സിപിഎ ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം, ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 32 രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞ് നഗരസഭയിലെ 32 വാർഡുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ഫുട്ബോൾമത്സരം എന്നിവ നടന്നു. ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലെ 16 ടീമുകൾക്ക് വേണ്ടിയുള്ള മത്സരം നാളെയും മറ്റന്നാളുമായി നടക്കും.

ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ സമാപനം കുറിച്ച് തിങ്കളാഴ്ച വിപുലമായ പരിപാടികളാണ് ചാവക്കാട്ട് ഒരുക്കിയിട്ടുള്ളത്. അർജന്റീന, ബ്രസീൽ ആരാധകർക്ക് വേണ്ടി രണ്ട് സോണുകളായി തിരിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അർജന്റീന, ജർമ്മനി, ഇംഗ്ലണ്ട്, ഫ്രാൻസ് ടീമുകളുടെ ആരാധകർക്കായി മുല്ലത്തറയിലും ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം, ഖത്തർ ടീമുകളുടെ ആരാധകർക്കായി ചാവക്കാട് ആശുപത്രി റോഡ് ജംഗ്ഷനിലും വർണ്ണമനോഹരമായ ഫാൻ സോണുകൾ. ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം നാലുമണിയോടെ രണ്ടു സോണുകളിൽ നിന്നും ചാവക്കാട് നഗരസഭ ചത്വരത്തിലേക്ക് ഘോഷയാത്ര പുറപ്പെടും. കാവടികൾ, ചെണ്ടമേളം, ബാൻഡ് വാദ്യം, ശിങ്കാരിമേളം, തമ്പോറം, ലൈവ് ഡിജെ എന്നിവ ഘോഷയാത്രക്ക് ഉത്സവ പ്രതീതി നൽകും. .
തിങ്കളാഴ്ച നാലുമണിക്ക് തന്നെ മുൻസിപ്പൽ ചത്വരം സ്ക്വയറിൽ സലിം കോടത്തൂരും പട്ടുറുമാൽ മുത്തുവും നയിക്കുന്ന നാസ് ഡിജിറ്റൽ ഓർഗസ്ട്രയുടെ സംഗീത വിരുന്നിനു തുടക്കമാവും.
ആറുമണിയോടെ ഘോഷയാത്ര ബസ്റ്റാൻഡിനു സമീപത്തെ നഗരസഭാ ചത്വരത്തിൽ പ്രവേശിക്കും. രാത്രി എട്ടുമണിയോടെ സാംസ്കാരിക സമ്മേളനം സ്പോർട്സ് മന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും . എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എംപി മുഖ്യപ്രഭാഷണം നടത്തും. കെ വി അബ്ദുൽ ഖാദർ, നഗരസഭ അധ്യഷ ഷീജ പ്രശാന്ത്, കെ വി അബ്ദുൽ ഹമീദ്, ഷറഫു ഹമീദ് എന്നിവർ പങ്കെടുക്കും.

സമ്മേളനത്തിനു ശേഷം രാത്രി പത്തുമണിവരെ ഗാനമേള തുടരും.

അബ്ദുള്ള തെരുവത്ത് ഗ്ലോബൽ ചെയർമാൻ, സജി വലിയ കത്ത് പ്രസിഡണ്ട്, ആർ വി സി ബഷീർ
നേറ്റീവ് ചെയർമാൻ, നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Unani banner ad

Comments are closed.