mehandi new

പുത്തൻകടപ്പുറത്തു ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്ന് സി പി ഐ എം തിരുവത്ര ലോക്കൽ സമ്മേളനം – സെക്രട്ടറിയായി കെ എച്ച് സലാമിനെ തിരഞ്ഞെടുത്തു

fairy tale

തിരുവത്ര: തിരുവത്ര മുട്ടിൽ ചേർന്ന സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ല കൺ വീനറുമായ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടി എം ഹനീഫ, പി കെ രാധാകൃഷ്ണൻ, പ്രസന്ന രണദേവ്, കെ വി അഷ്‌റഫ്‌ ഹാജി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സിപിഐഎം ജില്ല കമ്മിറ്റി അംഗവും, ഗുരുവായൂർ നഗരസഭ ചെയർമാനുമായ എം കൃഷ്ണദാസ്,ഗുരുവായൂർ എം എൽ എ എൻ. കെ. അക്‌ബർ, ഏരിയ കമ്മിറ്റി അംഗവും ചാവക്കാട് നഗരസഭ ചെയർപേഴ്സനുമായ ഷീജ പ്രശാന്ത്, ഏരിയ കമ്മിറ്റി അംഗവും മുൻ ചാവക്കാട് നഗരസഭ ചെയർമാനുമായ എം ആർ രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗവും നഗരസഭ വൈസ് ചെയർമാനുമായ കെ. കെ. മുബാറക്, കെ എച് സലാം, എം ജി സഹദേവൻ, കെ. ആർ ആനന്ദൻ, പി എസ് മുനീർ, ടി. എം ഷഫീക്, ടി. എം ദിലീപ് എന്നിവർ സംസാരിച്ചു.മത്സ്യ തൊഴിലാളികളുടെ പ്രധാന കേന്ദ്രമായ പുത്തൻകടപ്പുറത്തു ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് സമ്മേളനം ആവശ്യ പ്പെട്ടു. കനോലി കനാലിൽ വിനോദ സഞ്ചാരം വികസിപ്പിക്കുക, പുതിയ വിനോദ സഞ്ചാര പദ്ധതികൾ രൂപീകരിക്കുക. ദേശീയ പാത വികസനത്തിന്റെ പേരിൽ ബസ് യാത്ര ദുസ്സഹകരമായിരിക്കുന്നു. സർവീസ് റോഡിലേക്ക് കയറാൻ വളരെ പ്രയാസം നേരിടുന്നു. ഇത് വേണ്ട രീതിയിൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം, ചാവക്കാട് നഗരസഭ പ്രദേശത്തു സർക്കാർ തീരുമാനിച്ച താങ്ങു വില ലഭ്യമാക്കാൻ നാളികേര സംഭരണ കേന്ദ്രം ഉണ്ടാക്കണം, വർഷങ്ങളായി കടൽക്കര പുറമ്പോക്കിൽ താമസിക്കുന്ന പാവപ്പെട്ടവരും, മത്സ്യ തോഴിലാളികൾക്കും പട്ടയം ലഭിക്കുന്നതിന് വേണ്ട നടപടി ഉണ്ടാകണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

planet fashion

Comments are closed.