ചാവക്കാട്:  തിരുവനന്തപുരത്ത് സി.പി.എം. ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ ചാവക്കാട്ട് പ്രകടനവും യോഗവും നടത്തി. പ്രകടനത്തിന് ശേഷം ടൗണില്‍ നടന്ന യോഗം ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. പി.വി. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. എ.എച്ച്. അക്ബര്‍, എം.ആര്‍. രാധാകൃഷ്ണന്‍, കെ.എച്ച്. സലാം എന്നിവര്‍ സംസാരിച്ചു.