വെട്ടിപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പുന്നയൂര്‍: വെട്ടിപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പുന്നയൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടറിയും വെട്ടിപ്പുഴ കുന്നമ്പത് മുഹമ്മദാലിയുടെ മകനുമായ റിയാസിനാണ് (26) വെട്ടേറ്റത്. ഇയാളെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ഞായറാഴ്ച്ച) വൈകുന്നേരം 3.30 ഓടെ വെട്ടിപ്പുഴ ആലിനു സമീപത്ത് വെച്ചാണ് സംഭവം. സി.പി.എം പ്രവര്‍ത്തകരായ എട്ടോളം പേര്‍ കാറിലും ബൈക്കിലുമായെത്തി മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് റിയാസിന്റെ മൊഴി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ബൂത്തിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് റിയാസ് പറഞ്ഞു. ആ ദിവസം സി.പി.എം പ്രവര്‍ത്തകരുമായി നടന്ന വാക്ക് തര്‍ക്കം വടക്കേകാട് സ്റ്റേഷനില്‍ വെച്ച് ഒത്തു തീര്‍ത്തിരുന്നുവത്രെ.

Comments are closed.