mehandi new

ക്ഷേത്ര പ്രവേശനങ്ങള്‍ക്ക് അനുമതി ലഭിച്ചിതിനു പിന്നില്‍ മതംമാറ്റ ഭീഷണിയും – വൈക്കം വിശ്വന്‍

fairy tale

ചാവക്കാട്: കേരളത്തില്‍ നടന്ന എല്ലാ ക്ഷേത്ര പ്രവേശനവും അനുവദിക്കാനിടയായതിനു പിന്നില്‍ അയിത്ത ജാതിക്കാരുടെ മതംമാറ്റ ഭീഷണിയും കാരണമായിട്ടുണ്ടെന്ന് എല്‍.ഡി.എഫ് ഏകോപന സമിതി കണ്‍വീനര്‍ വൈക്കം വിശ്വംന്‍ പറഞ്ഞു.
സി.പി.എം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘നമുക്ക് ജാതിയില്ല, നാം പ്രത്യേക ജാതിയിലോ മത്തതിലോ ഉള്‍പ്പെടുന്നില്ലെന്ന ശ്രീ നാരായണ ഗുരുവിന്റെ മഹാവിളംബരത്തിന്റെ100-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചാവക്കാട് ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്ന് നടത്തിയ സാംസ്‌കാരിക സംഗമവും ഘോഷയാത്രയും പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ക്ഷേത്ര പ്രവേശവും നടക്കുന്നതിന് മുന്നോടിയായി മതം മാറ്റ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇനിയും ക്ഷേത്ര കവാടങ്ങളില്‍ തടഞ്ഞു നിര്‍ത്താനാണ് ഉദ്ദേശമെങ്കില്‍ ഇവിടെ ബുദ്ധ മതവും ജൂതമതവും ക്രൈസ്തവരും ഇസ്ലാ മതവും ഉണ്ട് അതിലോട്ട് പോകാന്‍ ഞങ്ങള്‍ മടിക്കില്ലെന്നു പ്രഖ്യാപിച്ചതോടെയാണ്‌ എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിച്ചത്. പ്രക്ഷോഭങ്ങളും സമരങ്ങളും അതിനെ സഹായിക്കുന്ന സ്ഥിതി ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തര്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി സൗകര്യമൊരുക്കണമെന്ന് മന്ത്രിമാരും ജനപ്രതിനിധികളും പറയുമ്പോള്‍ അതില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്അദ്ദേഹം പറഞ്ഞു. ആരാധനാ കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും ആവശ്യമായ യാത്രസൗകര്യങ്ങളുണ്ടായിരിക്കണം. എന്നാല്‍ അതിന് വേണ്ടി സംസാരിക്കുന്നവരെ മറ്റുരീതിയില്‍ ഇകഴ്ത്താനാണ് ചിലര്‍ നോക്കുന്നത്. അവര്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ ചില താല്‍പര്യങ്ങളുണ്ട്. അത് സംരക്ഷിക്കനാണ് ശ്രമിക്കുന്നതെന്ന് ശബരിമലയിലേയും ഗുരുവായൂരിലേയും ചിലരുടെ പ്രവര്‍ത്തനങ്ങളില്‍നിന്നും ബോധ്യപ്പെടും.
ചാതുര്‍വര്‍ണ്യവും സവര്‍ണ്ണാധിപത്യവും തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ എതിരല്ല, അവയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന കാഴ്ചപ്പാടാണ് ഉള്ളത്. രാജ്യത്ത് മനുഷ്യരക്തമൊഴുക്കി ലാഭം നേടാന്‍ വര്‍ഗ്ഗീയ കോമരങ്ങള്‍ ശ്രമിക്കുമ്പോള്‍ നവോഥാന പോരട്ടങ്ങളുടേയും നവോഥാന മൂല്യങ്ങളുടേയും കരുത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി. സിനിമാ സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ മഞ്ജുഷാ സുരേഷ്, എ എച്ച് അക്ബര്‍, പി വി സുരോഷ്‌കുമാര്‍, എം ആര്‍ രാധാകൃഷ്ണന്‍, ഷീജ പ്രശാന്ത്, കെ എച്ച് സലാം, കെ കെ മുബാറക്, കെ എം അലി, കെ ടി ഭരതന്‍, പി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു, ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി നടത്തിയ സാംസ്‌കാരികസംഗമവും ഘോഷയാത്രയും പ്രഭാഷണവും ചൂണ്ടല്‍ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എ രാധാകൃഷ്ണന്‍ അധ്യക്ഷായി. എം സി സുനില്‍കുമാര്‍, പി കെ സത്യന്‍, ഉണ്ണിവാറനാട്ട്, കെ ആര്‍ സൂരജ്, പി എ പുഷ്പകരന്‍ എന്നിവര്‍ സംസാരിച്ചു.

Ma care dec ad

Comments are closed.